‘മമ്മൂട്ടി കൈയിലെടുത്ത ആ കുട്ടി ദുല്‍ഖറല്ല,വെളിപ്പെടുത്തലുമായി യുവാവ്

മമ്മൂട്ടി ഒരു കുട്ടിയെയും എടുത്തു കൊണ്ട് നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ട്വിറ്ററില്‍ ഒരു ആരാധകന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ദുല്‍ഖര്‍ സല്‍മാന്‍ ഇത് ഞാനല്ല എന്ന് കമന്റിട്ടതോടെയാണ് ചിത്രം വൈറലായി മാറിയത്.മമ്മൂട്ടി ഒരു കുട്ടിയെയും എടുത്തു കൊണ്ട് നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ട്വിറ്ററില്‍ ഒരു ആരാധകന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ദുല്‍ഖര്‍ സല്‍മാന്‍ ഇത് ഞാനല്ല എന്ന് കമന്റിട്ടതോടെയാണ് ചിത്രം വൈറലായി മാറിയത്.   ഈ ചിത്രത്തില്‍ മമ്മൂട്ടി എടുത്തിരിക്കുന്നത് താനാണെന്നും തനിക്ക് ഒരു വയസ്സ് ഉള്ളപ്പോഴാണ് മമ്മൂട്ടി തന്നെ എടുത്തുകൊണ്ട് നിന്നതെന്നും നിഖില്‍ ഇക്ബാല്‍ പറയുന്നു. 2012ലാണ് ഫാമിലി ആല്‍ബത്തില്‍നിന്നുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ ഇട്ടത്. അതിന് ശേഷം സിനിമാ പേജുകളും മറ്റും ഈ ചിത്രം എടുത്തുകൊണ്ടു പോയി ഇത് ദുല്‍ഖറാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഇക്ബാല്‍ പറയുന്നു. എറണാകുളത്ത് ഒരു ഷോപ്പ് ഉദ്ഘാടനത്തിനായി മമ്മൂട്ടി എത്തിയപ്പോല്‍ ഇഖ്ബാലിന്റെ അമ്മ എടുപ്പിച്ച ചിത്രമാണിത്.  തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് ഇക്ബാല്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്. 



0 comments:

Post a Comment