പ്രശസ്ത സിനിമാ താരം ജെസീക്കാ ഫാല്‍ക്‌ഹോട്ട് കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയിലെ പ്രശസ്ത സിനിമാ താരമായിരുന്നു. സിനിമയ്ക്കു പുറമെ നാടക മേഖലയിലും സജീവ സാന്നിധ്യമായിരുന്ന 29 കാരിയായ ജെസീക്കാ ഫാല്‍ക്‌ഹോട്ട് കാര്‍ അപകടത്തെ തുടര്‍ന്ന് സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ മൂന്നു ആഴ്ച്ചയായി ചികിത്സലായിരുന്നു. സിഡ്‌നിയിലെ സെന്റ് ജോര്‍ജ് ആശുപ്രതിയില്‍ ഇന്നു രാവിലെ 10 നാണ് മരണം സംഭവിച്ചത്.കഴിഞ്ഞ മാസം 26 നു സിഡ്‌നിയുടെ കിഴക്കന്‍ തീരത്തിനു സമീപമായിരുന്നു അപകടം നടന്നത്. താരം സഞ്ചരിച്ച വാഹനം എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന ജസീക്കയുടെ പിതാവ് വിവിയന്‍ ഫാല്‍കോട്ടും, അമ്മ ലാര്‍സും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജെസീക്കയും സഹോദരിയും നടിയുമായ അനാബെല്ലയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അനാബെല്ല മുന്നു ദിവസം മുമ്പ് മരിച്ചു. ജെസീക്കയുടെ പുതിയ സിനിമയായ ‘ഹാര്‍മണി’ റിലീസിനു ഒരുങ്ങുന്ന വേളയിലാണ് താരം അപ്രതീക്ഷതമായി മരണത്തിനു കീഴടങ്ങിയത്.
പ്രശസ്ത സിനിമാ താരം ജെസീക്കാ ഫാല്‍ക്‌ഹോട്ട് കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു
January 17, 2018
No Comments
0 comments:
Post a Comment