കടുത്ത വേദന ഉണ്ടാക്കുന്ന ഗ്യാസ് ട്രബിളിനെ ഞൊടിയിടയിൽ ഇല്ലാതാക്കാം ; വിരലുകൾ ഉപയോഗിച്ച് കൊണ്ട്
കടുത്ത വേദന ഉണ്ടാക്കുന്ന ഗ്യാസ് ട്രബിളിനെ ഞൊടിയിടയിൽ ഇല്ലാതാക്കാം ; വിരലുകൾ ഉപയോഗിച്ച് കൊണ്ട്പ്രായഭേദമന്യേ ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു അസുഖമാണ് ഗ്യാസ് ട്രബിൾ. നേരം തെറ്റിയുള്ള ഭക്ഷണ രീതിയും വ്യായാമക്കുറവും മുതൽ പല കാരണങ്ങൾ കൊണ്ടും ഗ്യാസ് ട്രബിൾ ഉണ്ടാകാം. ആഹാരം ശരിയായി ദഹിക്കാതെ വരികയും നേരം കഴിഞ്ഞിട്ടും ആമാശയത്തിൽ ഭക്ഷണം എത്താതെ വരികയും ചെയ്യുമ്പോഴാണ് പ്രധാനമായും ഗ്യാസ് ഉണ്ടാകുന്നത്. അസഹ്യമായ നെഞ്ചേരിച്ചിലും പുളിച്ചുതികട്ടലും വയറുവേദനയും അടക്കം പല തരത്തിലുമുള്ള അസ്വസ്ഥതകൾ ഗ്യാസ് ട്രബിൾ മൂലം ഉണ്ടാകും. ശ്രദ്ധിക്കുകയും നിയന്ത്രിക്കുകയും ചെയ്തില്ലെങ്കിൽ അൾസർ പോലുള്ള വലിയ അസുഖങ്ങൾ ഉണ്ടാകാൻ ഗ്യാസ് ട്രബിൾ കാരണമാകാരമുണ്ട്. ചെറിയ അസുഖമാണെങ്കിലും അനുഭവിക്കുന്ന ആൾക്ക് ഈ അസുഖം സമ്മാനിക്കുന്ന വേദന അസഹ്യമായിരിക്കും. പലരും ഹൃദയ സ്തംഭനത്തിന്റെ വേദനയായി പോലും അതിനെ കാണാറുണ്ട്. നേരെ മറിച്ചും ഹാർട്ട് അറ്റാക്ക് ഉണ്ടാകുമ്പോഴുള്ള വേദന ഗ്യാസ് ആണെന്ന് കരുതി വലിയ അപകടങ്ങൾ ഉണ്ടാകാറുമുണ്ട്. ചിട്ടയായ ഭക്ഷണ ക്രമവും സ്ഥിരമായ വ്യായാമവും ഉണ്ടെങ്കിൽ ഗ്യാസിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ കഴിയുന്നതാണ്. വയറിനകത്തെ മറ്റു പല അസുഖങ്ങൾ മൂലവും ആ അസുഖത്തിന്റെ ലക്ഷണമായി ഗ്യാസ് ട്രബിൾ ഉണ്ടാകാം.ഗ്യാസ് ട്രബിളിനെ ഇല്ലാതാക്കാൻ പലതരത്തിലുള്ള മരുന്നുകൾ ലഭ്യമാണെങ്കിലും അതൊന്നും ദീർഘകാല ആശ്വാസം നൽകുന്നതല്ല. മറ്റ് ആന്തരിക അസുഖങ്ങൾ മൂലമല്ലാതെ സാധാരണ ഗതിയിലുള്ള വായുകോപം ഉണ്ടാകുന്ന സമയത്ത് നമ്മുടെ വിരലുകൾ പ്രധാനമായും ചൂണ്ടുവിരൽ ഉപയോഗിച്ച് അതിനെ നിവാരണം ചെയ്യാൻ കഴിയുന്ന ഒരു ലഖു വ്യായാമം ഉണ്ട്. ഭൂരിപക്ഷം ആളുകൾക്കും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണിത്. അതെങ്ങനെയാണെന്ന് നോക്കാം. ഏതു പ്രായക്കാർക്കും പ്രയോഗിക്കാവുന്ന ഒരു വ്യായാമമാണിത്. ഗ്യാസ് ട്രബിൾ ഉണ്ടാകുന്ന സമയത്ത് നിങ്ങളുടെ പൊക്കിളിന് മുകളിലായി വലതു കൈയ്യുടെ ചൂണ്ടുവിരൽ വയ്ക്കുക അതിനു മുകളിലായി ഇടതു കൈപത്തി വയ്ക്കുക. ഇതൊരു അളവാണ്. അതിനു മുകളിൽ വരുന്ന ഭാഗത്ത് വലതുകൈയുടെ ചൂണ്ടുവിരൽ ഉപയോഗിച്ച് ക്ലോക്ക് വൈസ് ദിശയിൽ മസ്സാജ് ചെയ്യുക ഒരു മിനിറ്റ് ക്ലോക്ക് വൈസ് ദിശയിലും ഒരുമിനിറ്റ് ആന്റിക്ലോക്ക് വൈസ് ദിശയിലും മസാജ് ചെയ്യുക. അപ്പോൾ തന്നെ നിങ്ങളുടെ ആമാശയത്തിലേയും വൻകുടലിലെയും ഗ്യാസ് ഇലാതായി പോകുന്നതായി അനുഭവപ്പെടും. തുടർന്ന് പൊക്കിളിന് ഒരു വിരൽ മുകളിലായും ഈ രീതിയിൽ മസ്സാജ് ചെയ്യുക. പിന്നീട് പൊക്കിളിന് ഒരു കൈപ്പത്തി താഴെയും 3 മിനിറ്റ് ഈ മസാജ് ചെയ്യുക അതെ സമയം തന്നെ വലത് തോളെല്ലിനും നെഞ്ചിനും ഇടയിലുള്ള ഭാഗത്തും ഇടതു കൈകൊണ്ട് മസ്സാജ് ചെയ്യുക

0 comments:
Post a Comment